Thursday, March 3, 2011

മാർച്ച് 8 - സമത സർഗ്ഗസായാഹ്നം

വനിതാ ദിന­ത്തിന്റെ ശതാബ്ദി ആഘോ­ഷ­ങ്ങ­ളുടെ ഭാഗ­മായി നാം തുട­ങ്ങി­വെച്ച സ്ത്രീ സൗഹൃദ പഞ്ചാ­യ­ത്തു­കള്‍ - സ്ത്രീകള്‍ക്കും കുട്ടി­കള്‍ക്കും നിര്‍ഭ­യ­മായി ജീവി­ക്കാ­വുന്ന നാട് എന്ന ക്യാമ്പ­യിന്‍ ഈ വര്‍ഷവും തുട­രു­വാ­നാണ് ഫെബ്രു­വരി 25 മുതല്‍ 27 വരെ ഐ.­ആര്‍.­ടി.സി യില്‍ ചേര്‍ന്ന സംസ്ഥാന വാര്‍ഷി­ക­ത്തിന്റെ തീരു­മാ­നം. സൗമ്യ, ധന­ലക്ഷ്മി തുടങ്ങി വിവിധ പേരു­ക­ളി­ലായി സ്ത്രീത്വം വീണ്ടും വീണ്ടും ആക്ര­മി­ക്ക­പ്പെ­ടു­കയും അപ­മാ­നി­ക്ക­പ്പെ­ടു­കയും ചെയ്യുന്ന കേരള സാഹ­ച­ര്യ­ത്തില്‍, വനി­താ­ദി­ന­മായ മാര്‍ച്ച് എട്ടിന് സാമൂ­ഹ്യ­സു­രക്ഷ മാന­വ­പു­രോ­ഗ­തിക്ക് എന്ന ആശയം മുന്‍നി­റുത്തി പരി­പാടി സംഘ­ടി­പ്പി­ക്കാ­നാണ് നമ്മള്‍ ആഗ്ര­ഹി­ക്കു­ന്ന­ത്. സംസ്ഥാ­നത്തെ എല്ലാ മേഖ­ല­ക­ളിലും സ്ത്രീ സൗഹൃദ പഞ്ചാ­യത്ത് എന്ന ക്യാമ്പ­യി­നായി തെര­ഞ്ഞെ­ടുത്ത പഞ്ചാ­യ­ത്തില്‍ അന്നേ­ദി­വസം വൈകിട്ട് സമത സർഗ്ഗസായാഹ്നം നട­ത്ത­ണം.
വൈകിട്ട് 5 മണിക്ക് ആരം­ഭി­ക്കുന്ന ഈ പരി­പാടി രാത്രി കുറ­ഞ്ഞത് 8 മണി­വ­രെ­യെ­ങ്കിലും നീള­ണം. രാത്രി­കള്‍ സ്ത്രീക­ളു­ടേ­തു­മാ­ണെ­ന്നും, കേര­ള­ത്തില്‍ രാപ­കല്‍ സ്ത്രീകള്‍ക്ക് സുര­ക്ഷി­ത­യായി സഞ്ച­രി­ക്കാന്‍ സാധി­ക്ക­ണ­മെ­ന്നു­മുള്ള സന്ദേശം ഈ പരി­പാ­ടി­യി­ലൂടെ ഉയര്‍ത്തു­വാന്‍ നമുക്ക് കഴി­യ­ണം.
സത്രീ സൗഹൃദ പഞ്ചാ­യത്ത് എന്ന ആശ­യ­ത്തിന്റെ വിശ­ദീ­ക­രണവും സ്ത്രീകള്‍ക്കെ­തി­രായി നട­ക്കുന്ന അക്ര­ണ­ങ്ങളെ തുറ­ന്നു­കാ­ട്ടി­ക്കൊ­ണ്ടുള്ള ലഘു അവ­ത­ര­ണം. സ്ത്രീക­ളു­ടെയും കുട്ടി­ക­ളു­ടെയും കലാ­പ­രി­പാ­ടി­കള്‍, കായിക പരി­പാ­ടി­കള്‍, ചിത്ര­ര­ചന, പ്രദേ­ശത്ത് ശ്രദ്ധേ­യ­രായ സ്ത്രീകളെ ആദ­രി­ക്കല്‍ തുടങ്ങി പ്രാദേ­ശിക സാദ്ധ്യ­ത­യ്ക്ക­നു­സ­രി­ച്ചുള്ള എന്ത് പരിപാ­ടിയും ഈ വേദി­യില്‍ സംഘ­ടി­പ്പി­ക്കാം. ഒരു പൊതു സ്ഥലത്ത് കുറ­ഞ്ഞത് 30 -50 സ്ത്രീകള്‍ രാത്രി­യില്‍ കൂടി­യി­രി­ക്കുന്നു എന്നത് ഉറ­പ്പു­വ­രു­ത്ത­ണം.
ഇതിന് തുടര്‍ച്ച­യായി സംഘ­ട­ന­യ്ക്കു­ള്ളിലും പൊതു സമൂ­ഹ­ത്തിലും കഴിഞ്ഞ വര്‍ഷം തുട­ങ്ങി­വെച്ച ക്യാമ്പ­യിന്റെ തുടര്‍ച്ച­യാ­യുള്ള പ്രവര്‍ത്ത­ന­ങ്ങള്‍ സംഘ­ടി­പ്പി­ക്ക­ണം. അവ­യുടെ വിശ­ദാം­ശ­ങ്ങള്‍ പിന്നാലെ അിറ­യി­ക്കാം. സമത സര്‍ഗ്ഗ സായാ­ഹ്ന­ത്തി­നായി കഴി­ഞ്ഞ­വര്‍ഷം നല്‍കി­യി­ട്ടുള്ള ജെന്‍ഡര്‍ കൈപ്പു­സ്ത­ക­ത്തിലെ വിവ­ര­ങ്ങള്‍ ഉപ­യോ­ഗി­ക്കാം. അവ­യി­ലുള്ള ചില കുറി­പ്പു­കള്‍ ഇതോ­ടൊപ്പം നല്‍കു­ന്നു­ണ്ട്.
നട­ത്തിയ പരി­പാ­ടി­ക­ളുടെ വിശ­ദാം­ശ­ങ്ങള്‍ ജെന്‍ഡര്‍ വിഷയ സമി­തി­ കണ്‍വീ­ന­റുടെ പേര്‍ക്ക് അറിയി­ക്ക­ണേ..