Sunday, September 5, 2010

സ്ത്രീ സൌഹൃദ പഞ്ചായത്തുകൾ.....

സ്ത്രീ സൌഹൃദ പഞ്ചായത്തുകൾ - സ്ത്രീകൾക്കും കുട്ടികൾക്കും നിർഭയമായി ജീവിക്കാവുന്ന ഗ്രാമങ്ങൾ

2011 മാർച്ച് 8 നോടനുബന്ധിച്ച് സ്ത്രീകൾക്കും കുട്ടികൾക്കും നിർഭയമായി ജീവിക്കാൻ കഴിയുന്ന മാതൃകാ ഗ്രാമങ്ങൾ ഓരോ പരിഷത് മേഖലയിലും സൃഷ്ടിക്കുവാൻ ശാസ്ത്ര സാഹിത്യ പരിഷത് ജെൻഡർ സബ്ജക്ട് കമ്മറ്റി ആലോചിക്കുന്നു. ഓരോ മേഖലയിലും തെരഞ്ഞെടുക്കപ്പെട്ട പഞ്ചായത്തുകളിൽ വിപുലമായ പ്രവർത്തനമാണ് ആസൂത്രണം ചെയ്യുന്നത്.

രണ്ട് ഘട്ടങ്ങളിലായിട്ടാണ് ക്യാമ്പയിൻ പ്ലാൻ ചെയ്യുന്നത്. ക്യാമ്പയിന്റെ ലക്ഷ്യം ജനങ്ങളിലേക്ക് എത്തിക്കുന്നതിനും അതിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തി സമസ്ത ജനവിഭാഗങ്ങളെയും ക്യാമ്പയിനിലേക്ക് അണിനിരത്തുന്നതിന് നടത്തുന്ന വിപുലമായ പ്രചരണ പ്രവർത്തനങ്ങളാണ് ഒന്നാം ഘട്ടം.

കുടുംബശ്രീ, .സി.ഡി.എസ്, വിദ്യാലയങ്ങൾ തുടങ്ങിയ ഔദ്യോഗിക - അനൌദ്യോഗിക സംവിധാനങ്ങളുടെ സഹായത്തോടെ തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ മുൻകൈയ്യിൽ ലക്ഷ്യ പൂർത്തീകരണത്തിനായുള്ള സ്ഥിരമായ പ്രവർത്തന പരിപാടികളാണ് രണ്ടാം ഘട്ടം. 2010 നവംബറിൽആരംഭിച്ച് 2011 മാർച്ച് 8 ന് അവസാനിക്കുന്ന ഒന്നാം ഘട്ട ക്യാമ്പയിൻ പ്രവർത്തനങ്ങളുടെ മുന്നൊരുക്കമാണ് ഇപ്പോൾ ഉദ്ദേശിക്കുന്നത്.