വനിതാ ദിനത്തിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി നാം തുടങ്ങിവെച്ച സ്ത്രീ സൗഹൃദ പഞ്ചായത്തുകള്‍ - സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നിര്‍ഭയമായി ജീവിക്കാവുന്ന നാട് എന്ന ക്യാമ്പയിന് ഈ വര്‍ഷവും തുടരുവാനാണ് ഫെബ്രുവരി 25 മുതല്‍ 27 വരെ ഐ.ആര്‍.ടി.സി യില്‍ ചേര്‍ന്ന സംസ്ഥാന വാര്‍ഷികത്തിന്റെ തീരുമാനം. സൗമ്യ, ധനലക്ഷ്മി തുടങ്ങി വിവിധ പേരുകളിലായി സ്ത്രീത്വം വീണ്ടും വീണ്ടും ആക്രമിക്കപ്പെടുകയും അപമാനിക്കപ്പെടുകയും ചെയ്യുന്ന കേരള സാഹചര്യത്തില്‍, വനിതാദിനമായ മാര്‍ച്ച് എട്ടിന് സാമൂഹ്യസുരക്ഷ മാനവപുരോഗതിക്ക് എന്ന ആശയം മുന്‍നിറുത്തി പരിപാടി സംഘടിപ്പിക്കാനാണ് നമ്മള്‍ ആഗ്രഹിക്കുന്നത്. സംസ്ഥാനത്തെ എല്ലാ മേഖലകളിലും സ്ത്രീ സൗഹൃദ പഞ്ചായത്ത് എന്ന ക്യാമ്പയിനായി തെരഞ്ഞെടുത്ത പഞ്ചായത്തില്‍ അന്നേദിവസം വൈകിട്ട് സമത സർഗ്ഗസായാഹ്നം നടത്തണം.
വൈകിട്ട് 5 മണിക്ക് ആരംഭിക്കുന്ന ഈ പരിപാടി രാത്രി കുറഞ്ഞത് 8 മണിവരെയെങ്കിലും നീളണം. രാത്രികള്‍ സ്ത്രീകളുടേതുമാണെന്നും, കേരളത്തില്‍ രാപകല്‍ സ്ത്രീകള്‍ക്ക് സുരക്ഷിതയായി സഞ്ചരിക്കാന്‍ സാധിക്കണമെന്നുമുള്ള സന്ദേശം ഈ പരിപാടിയിലൂടെ ഉയര്‍ത്തുവാന്‍ നമുക്ക് കഴിയണം.
സത്രീ സൗഹൃദ പഞ്ചായത്ത് എന്ന ആശയത്തിന്റെ വിശദീകരണവും സ്ത്രീകള്‍ക്കെതിരായി നടക്കുന്ന അക്രണങ്ങളെ തുറന്നുകാട്ടിക്കൊണ്ടുള്ള ലഘു അവതരണം. സ്ത്രീകളുടെയും കുട്ടികളുടെയും കലാപരിപാടികള്‍, കായിക പരിപാടികള്‍, ചിത്രരചന, പ്രദേശത്ത് ശ്രദ്ധേയരായ സ്ത്രീകളെ ആദരിക്കല്‍ തുടങ്ങി പ്രാദേശിക സാദ്ധ്യതയ്ക്കനുസരിച്ചുള്ള എന്ത് പരിപാടിയും ഈ വേദിയില്‍ സംഘടിപ്പിക്കാം. ഒരു പൊതു സ്ഥലത്ത് കുറഞ്ഞത് 30 -50 സ്ത്രീകള്‍ രാത്രിയില്‍ കൂടിയിരിക്കുന്നു എന്നത് ഉറപ്പുവരുത്തണം.
ഇതിന് തുടര്‍ച്ചയായി സംഘടനയ്ക്കുള്ളിലും പൊതു സമൂഹത്തിലും കഴിഞ്ഞ വര്‍ഷം തുടങ്ങിവെച്ച ക്യാമ്പയിന്റെ തുടര്‍ച്ചയായുള്ള പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കണം. അവയുടെ വിശദാംശങ്ങള്‍ പിന്നാലെ അിറയിക്കാം. സമത സര്‍ഗ്ഗ സായാഹ്നത്തിനായി കഴിഞ്ഞവര്‍ഷം നല്‍കിയിട്ടുള്ള ജെന്‍ഡര്‍ കൈപ്പുസ്തകത്തിലെ വിവരങ്ങള്‍ ഉപയോഗിക്കാം. അവയിലുള്ള ചില കുറിപ്പുകള്‍ ഇതോടൊപ്പം നല്‍കുന്നുണ്ട്.
നടത്തിയ പരിപാടികളുടെ വിശദാംശങ്ങള്‍ ജെന്‍ഡര്‍ വിഷയ സമിതി കണ്‍വീനറുടെ പേര്‍ക്ക് അറിയിക്കണേ..
സമത
Thursday, March 3, 2011
മാർച്ച് 8 - സമത സർഗ്ഗസായാഹ്നം
ലേബലുകള്‍:
international women's day,
samatha,
മാർച്ച് 8,
വനിതാ ദിനം,
സമത സർഗ്ഗസായാഹ്നം
Thursday, February 17, 2011
സമൂഹമനസാക്ഷിയെ വിചാരണ ചെയ്ത പെണ്‍പിറവി
താന്‍ എന്തിനീ മണ്ണില്‍ പിറക്കണമെന്ന് ജനിക്കാനിരിക്കുന്ന പെണ്‍കുഞ്ഞ് ഭീതി കലര്‍ന്ന ശബ്ദത്തില്‍ സ്വന്തം അമ്മയോട് ചോദിക്കുമ്പോള്‍ അസ്വസ്ഥമാകുന്നത് മനസ്സാക്ഷി മരവിച്ചിട്ടില്ലാത്ത പ്രേക്ഷക മനസ്സാണ്. ആ ചോദ്യത്തിനുള്ള ഉത്തരം തേടിക്കൊണ്ടാണ് കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ അണിയറയില്‍ തയ്യാറായ പെണ്‍പിറവി എന്ന നാടക യാത്ര കഴിഞ്ഞ രണ്ടാഴ്ചയായി കേരളത്തിലങ്ങോളമിങ്ങോളമുള്ള നാടും നഗരവും ചുറ്റി യാത്ര ചെയ്തത്.
തെരുവ് നാടക പ്രസ്ഥാനത്തിന്റെ സമസ്ത സാദ്ധ്യതകളും ഉപയോഗപ്പെടുത്തി വേദിയേയും സദസ്സിനേയും ഒന്നാക്കി മാറ്റിക്കൊണ്ട് പെണ്‍പിറവി നാടകം സംവിധാനം ചെയ്തിരിക്കുന്നത് സാം കുട്ടി പട്ടംകരിയാണ്.ചിലപ്പോള്‍ പ്രേക്ഷകര്‍ക്കിടയിലേയ്ക്ക് ഇറങ്ങുകയും മറ്റുചിലപ്പോള്‍ അവര്‍ക്കിടയില്‍ നിന്ന് അരങ്ങിലേയ്ക്ക് കയറുകയും ചെയ്യുന്ന കഥാപാത്രങ്ങള്‍,തങ്ങളിലൊരാളുടെ കഥയാണിതെന്ന തോന്നല്‍ പ്രേക്ഷകനിലുണ്ടാക്കുന്നു.
ആമുഖ ദൃശ്യത്തിലൂടെ പെണ്ണെന്നാല്‍ ചമയവും അലങ്കാരവുമാണെന്ന് ചിന്തിക്കുന്ന ലോകത്തെ കാട്ടിത്തരുമ്പോള്‍ തന്നെ ഉള്‍ക്കരുത്തിലോടെ ലോകത്തില്‍ മാറ്റങ്ങള്‍ വരുത്തിയ വനിതകളുടെ നീണ്ട നിര തന്നെയുണ്ടെന്നും നാടകം നമ്മെ ഓര്‍മ്മിപ്പിക്കുന്നു.അക്കമ്മ ചെറിയാന്റെയും ക്യാപ്ടന്‍ ലക്ഷ്മിയുടേയും മാധവിക്കുട്ടിയുടേയും ഗൌരിയമ്മയുടേയും മുതല്‍ മയിലമ്മയുടേയും ഈറോം ശര്‍മിളയുടേയും വരെ പേരുകള്‍ ഉച്ചത്തില്‍ ഉദ്ഘോഷിച്ചതിനൊപ്പം തന്നെ നൂറ്റാണ്ടുകള്‍ക്ക് മുമ്പ് തന്നെ മാറുമറയ്ക്കാനുള്ള അവകാശത്തിനായി പോരാടിയ പേരറിയാത്ത അനേകം ചാന്നാര്‍ സ്ത്രീകളേയും കൂടി അവതരിപ്പിച്ചിട്ടാണ് നാടകം മുന്നോട്ട് നീങ്ങുന്നത്. തുടര്‍ന്ന്, നിഷ എന്ന പത്ര പ്രവര്‍ത്തകയെയും അവളുടെ ഗര്‍ഭസ്ഥയായ കുഞ്ഞും സംവദിക്കുന്ന ഭാവനാരംഗങ്ങള്‍ നവ്യമായൊരു ആവിഷ്കാരഭംഗിയില്‍ പ്രേക്ഷകന് മുന്നിലെത്തുന്നു.
പെണ്‍പിറവി നാടകയാത്രയെക്കുറിച്ചുള്ള വിശദമായ വിലയിരുത്തലിന് കാവ്യയുടെ ബ്ലോഗ് കാണുക: http://bhavam-expressions.blogspot.com/2011/02/blog-post.html
നാടകയാത്രയെ കുറിച്ചുള്ള വിവരങ്ങള്‍ക്കും ചിത്രങ്ങള്‍ക്കും പരിഷത് തിരുവനന്തപുരം ജില്ലാകമ്മറ്റിയുടെ ബ്ലോഗ് കാണുക. http://kssptvm.wordpress.com/
പരിഷത് നാടകങ്ങളെകുറിച്ചുള്ള ചര്‍ച്ച ഈ ബ്ലോഗും നടത്തുന്നു : http://ottayatippaatha.blogspot.com /
Sunday, November 28, 2010
പരിഷത് ജെന്‍ഡര്‍ കലാജാഥ
ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ഈ വര്‍ഷത്തെ കലാജാഥയുടെ -സമതയുടെ സന്ദേശമുയുര്‍ത്തുന്ന ജെന്‍ഡര്‍ കലാജാഥയുടെ - അണിയറ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ഈ ജാഥയില്‍ അഭിനയിക്കാന്‍ കലാകാരികള്‍ക്കും കലാകാരന്മാര്‍ക്കും അവസരമൊരുങ്ങന്നു.
അന്താരാഷ്ട്ര വനിതാദിനത്തിന്റെ "ശതാബ്ദി ആഘോഷത്തിന്റെ" ഭാഗമായി കേരള ശാസ്ത്രസാഹിത്യ പരിഷത്ത് "സ്ത്രീ സൌഹൃദ പഞ്ചായത്തുകള്‍" എന്ന മുദ്രാവാക്യമുയര്‍ത്തി പ്രവര്‍ത്തിച്ചുവരുകയാണ്. ഈ ക്യാമ്പയിന്റെ ഭാഗമായിട്ടാണ് ഇത്തവണ ജെന്‍ഡര്‍ പ്രശ്നങ്ങളെ അഭിസംബോധന ചെയ്യുന്ന കലാജാഥയ്ക് രൂപം കൊടുക്കുന്നത്.കേരള സമൂഹത്തിലെ സ്ത്രീ നേരിടുന്ന തുല്യതയുടെ പ്രശ്നങ്ങളും, സമൂഹത്തിലെ സ്ത്രീയുടെ ദൃശ്യതയ്ക്ക് പിന്നിലെ യാഥാര്‍ത്ഥ്യങ്ങളും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നിര്‍ഭയമായി ജീവിക്കാന്‍ കഴിയുന്ന സമൂഹത്തിന്റെ പ്രസക്തിയുമൊക്കെ ഈ കലാജാഥയില്‍ ദൃശ്യവല്‍ക്കരിക്കും. ലഘു നാടകങ്ങളും സംഗീത ശില്പങ്ങളും ഗാനങ്ങളും കോര്‍ത്തിണക്കിയ കലാജാഥയില്‍ സജിത മഠത്തില്‍, ശ്രീജ ആറങ്ങോട്ടുകര, എന്‍. വേണുഗോപാല്‍, വി.എസ് ശ്രീകണ്ഠന്‍ തുടങ്ങിയവരുടെ രചനകളാണുള്ളത്. ഇവെയ കോര്‍ത്തിണക്കി രംഗാവിഷ്കാരം നിര്‍വ്വഹിക്കുന്നത് പ്രശസ്ത നാടക സംവിധായകനും കോറിയോഗ്രാഫറുമായ സാംകുട്ടി പട്ടങ്കരിയും.
കലാജാഥയുടെ നിര്‍മ്മാണ ക്യാമ്പ് പാലക്കാട് ഐ.ആര്‍.ടി.സി യില്‍ പൂര്‍ത്തിയായി. ഒന്നാം ഘട്ട പരിശീലനക്യാമ്പ് ഡിസംബര്‍ 5 മുതല്‍ 13 വരെയും രണ്ടാം ഘട്ട പരിശീലന ക്യാമ്പ് ജനുവരി 1 മുതല്‍ 7 വരെയും നടക്കും. തുടര്‍ന്ന് ജനുവരി 7 മുതല്‍ 31 വരെ കേരളത്തില്‍ അങ്ങോളമിങ്ങോളമുള്ള 225 ല്‍ പരം കേന്ദ്രങ്ങളില്‍ കലാജാഥയുടെ അവതരണം നടക്കും. എട്ട് വനിതകളും അഞ്ച് പുരുഷന്മാരും വീതമടങ്ങുന്ന മൂന്ന് സംഘങ്ങളാണ് ജാഥ അവതരിപ്പിക്കുക.
ജെന്‍ഡര്‍ പ്രശ്നത്തിലെ ശക്തമായ ഒരു സാംസ്കാരിക ഇടപെടലായി കലാജാഥയെ മാറ്റുകയാണ് പരിഷത്തിന്റെ ലക്ഷ്യം. ജാഥയില്‍ കലാകാരികളാകുവാന്‍, 18 നും 35നും ഇടയില്‍ പ്രായമുള്ള വനിതകളെ പരിഷത് ക്ഷണിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് 9447865656, 9447038195 എന്നീ നമ്പരുകളില്‍ വിളിക്കുകയോ പരിഷത് പ്രവര്‍ത്തകരെ സമീപിക്കുകയോ ചെയ്യുക.
ലേബലുകള്‍:
കലാജാഥ,
ജെന്‍ഡര്‍,
വനിതാവര്‍ഷം
Sunday, October 10, 2010
ഏകദിന ജെൻഡർ ശില്പശാല 2010 സെപ്റ്റംബർ 5, രാവിലെ 10 മുതൽ തൃശൂർ പരിസര കേന്ദ്രത്തിൽ...
"സ്ത്രീ സൌഹൃദ പഞ്ചായത്തുകൾ" ക്യാമ്പയിൻ വിശദാംശങ്ങൾ, ക്യാമ്പയിൻ കെപ്പുസ്തകം പരിചയപ്പെടൽ.
ജെൻഡർ കലാജാഥയുടെ സംഘാടന വിശദാംശങ്ങൾ ക്കൽ..
ആലോചിക്കാൻ പലതുമുണ്ട്... എല്ലാ ജില്ലയിൽ നിന്നും പങ്കാളിത്തം ഉറപ്പാക്കണേ....
ജെൻഡർ കലാജാഥയുടെ സംഘാടന വിശദാംശങ്ങൾ ക്കൽ..
ആലോചിക്കാൻ പലതുമുണ്ട്... എല്ലാ ജില്ലയിൽ നിന്നും പങ്കാളിത്തം ഉറപ്പാക്കണേ....
Sunday, September 5, 2010
സ്ത്രീ സൌഹൃദ പഞ്ചായത്തുകൾ.....
സ്ത്രീ സൌഹൃദ പഞ്ചായത്തുകൾ - സ്ത്രീകൾക്കും കുട്ടികൾക്കും നിർഭയമായി ജീവിക്കാവുന്ന ഗ്രാമങ്ങൾ
2011 മാർച്ച് 8 നോടനുബന്ധിച്ച് സ്ത്രീകൾക്കും കുട്ടികൾക്കും നിർഭയമായി ജീവിക്കാൻ കഴിയുന്ന മാതൃകാ ഗ്രാമങ്ങൾ ഓരോ പരിഷത് മേഖലയിലും സൃഷ്ടിക്കുവാൻ ശാസ്ത്ര സാഹിത്യ പരിഷത് ജെൻഡർ സബ്ജക്ട് കമ്മറ്റി ആലോചിക്കുന്നു. ഓരോ മേഖലയിലും തെരഞ്ഞെടുക്കപ്പെട്ട പഞ്ചായത്തുകളിൽ വിപുലമായ പ്രവർത്തനമാണ് ആസൂത്രണം ചെയ്യുന്നത്.
രണ്ട് ഘട്ടങ്ങളിലായിട്ടാണ് ക്യാമ്പയിൻ പ്ലാൻ ചെയ്യുന്നത്. ക്യാമ്പയിന്റെ ലക്ഷ്യം ജനങ്ങളിലേക്ക് എത്തിക്കുന്നതിനും അതിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തി സമസ്ത ജനവിഭാഗങ്ങളെയും ക്യാമ്പയിനിലേക്ക് അണിനിരത്തുന്നതിന് നടത്തുന്ന വിപുലമായ പ്രചരണ പ്രവർത്തനങ്ങളാണ് ഒന്നാം ഘട്ടം.
കുടുംബശ്രീ, ഐ.സി.ഡി.എസ്, വിദ്യാലയങ്ങൾ തുടങ്ങിയ ഔദ്യോഗിക - അനൌദ്യോഗിക സംവിധാനങ്ങളുടെ സഹായത്തോടെ തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ മുൻകൈയ്യിൽ ഈ ലക്ഷ്യ പൂർത്തീകരണത്തിനായുള്ള സ്ഥിരമായ പ്രവർത്തന പരിപാടികളാണ് രണ്ടാം ഘട്ടം. 2010 നവംബറിൽ ആരംഭിച്ച് 2011 മാർച്ച് 8 ന് അവസാനിക്കുന്ന ഒന്നാം ഘട്ട ക്യാമ്പയിൻ പ്രവർത്തനങ്ങളുടെ മുന്നൊരുക്കമാണ് ഇപ്പോൾ ഉദ്ദേശിക്കുന്നത്.
ലേബലുകള്‍:
gender,
women friendly,
ജൻഡർ,
സ്ത്രീ
Subscribe to:
Posts (Atom)